തടസങ്ങൾ പരിഹരിച്ച് നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എംഎൽഎ
Sunday, October 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡിന്‍റെയും വ​കു​പ്പ് ത​ല​ത്തി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സാ​ങ്കേ​തി​തക പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ച് ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത​താ​യി​രു​ന്നു യോ​ഗം.
വി​വി​ധ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടും വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ല​വും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു മു​ട​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ ബോ​ർ​ഡ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സ​ത്യ​പ്ര​കാ​ശ്, എ​ഡി​എം മോ​ബി, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ബു എ​ൽ. നാ​ൽ​പ്പ​ത്, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.