വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രതവേണമെന്ന്
Sunday, October 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക​ത്തി​നു ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലെ‍ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ന് നീ​റ്റു​ക​ക്ക​യും കു​മ്മാ​യ​വും ഉ​പ​യോ​ഗി​ക്കാം. ക​ക്കൂ​സ് മാ​ലി​ന്യം കൊ​ണ്ടു മ​ലി​ന​മാ​ക​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ക്ക​ണം.
വെ​ള്ള​ക്കെ​ട്ടി​ല്‍ മ​ലി​ന​മാ​യ കി​ണ​റു​ക​ളും കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്ത​ണം. മ​ലി​ന ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ഡോ​ക്‌​സി സൈ​ക്ലി​ന്‍ ഗു​ളി​ക ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ക​ഴി​ക്ക​ണം. കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ള്ള​വ​ര്‍ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ക​യും പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്കു​ക​യും വേ​ണം. മ​ലി​ന ജ​ല​ത്തി​ല്‍ ജോ​ലി​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഗം​ബൂ​ട്ട്, കൈ​യു​റ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പാ​ധി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം.
വീ​ടു​ക​ളി​ല്‍ തു​റ​ന്ന നി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ എ​ലി​ക​ളു​ടെ മൂ​ത്രം വീ​ണ് മ​ലി​ന​മാ​കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​ട​ഞ്ഞു കി​ട​ക്കു​ന്ന മു​റി​ക​ളി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​യേ​ക്കാം. അ​തു​കൊ​ണ്ടു വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്വ​യം പ​രി​ശോ​ധി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. അ​ണു​ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ്ര​മേ​ഹ രോ​ഗി​ക​ള്‍ കൃ​ത്യ​മാ​യി ചി​കി​ത്സ തേ​ട​ണം.
കൈ​യും വാ​യും ക​ഴു​കു​ന്ന​തി​ന് ക്ലോ​റി​നേ​റ്റു ചെ​യ്ത വെ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മ്പോ​ള്‍ വി​ഷ​പ്പാ​മ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം. വൈ​റ​ല്‍ പ​നി, ചി​ക്ക​ന്‍ പോ​ക്‌​സ്, മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്ക​ണം. പാ​ത്രം ക​ഴു​കു​ന്ന​തി​നാ​യി ശേ​ഖ​രി​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ 20 ലി​റ്റ​റി​നു ഒ​ന്ന് എ​ന്ന ക​ണ​ക്കി​ല്‍ ക്ലോ​റി​ന്‍ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​ണം. പ​നി​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ല്‍ സ്വ​യം ചി​കി​ത്സി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.