പു​ന്ന​പ്ര-വ​യ​ലാ​റി​ന്‍റെ പ്ര​സ​ക്തി ഏ​റി​യെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
Saturday, October 23, 2021 9:57 PM IST
അ​മ്പ​ല​പ്പു​ഴ: ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.​പു​ന്ന​പ്ര വ​യ​ലാ​ർ വാ​ർ​ഷി​ക വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​വൂ​രി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്തു പ​ക​രു​ന്ന​താ​യി​രു​ന്നു ഈ ​സ​മ​രം. കേ​ര​ള​ത്തി​ലെ വി​പ്ല​വ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ച്ച ഐ​തി​ഹാ​സി​ക സ​മ​ര​മാ​യി​രു​ന്നു ഇ​ത്. ഇ.​കെ.​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ എ.​എം. ആ​രി​ഫ് എം​പി, എ​ച്ച്.​സ​ലാം എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, അ​ഡ്വ. വി.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.