തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Saturday, October 23, 2021 9:56 PM IST
ചാ​രും​മൂ​ട് : തെ​രു​വു​നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള​ട​ക്കം പ​ത്തോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റു. താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് തെ​ക്കേ​വി​ള ജം​ഗ്ഷ​നി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​വാ​സി​യാ​യ കി​ഴ​ക്കേ മു​റി​യി​ൽ അ​നി​രു​ദ്ധ​നു (60) ക​ടി​യേ​റ്റു. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ വ​ടി​ക​ളും കൈ​യി​ൽ ക​രു​തി​യാ​ണ് പോ​കാ​റു​ള്ള​ത്. വി​വ​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യ​ട​ക്കം അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.