അം​ഗ​പ​രി​മി​ത​ന്‍റെ വീ​ട് ത​ക​ര്‍​ന്നുവീ​ണ ു
Saturday, October 23, 2021 9:56 PM IST
എ​ട​ത്വ: വെ​ള്ളപ്പൊക്ക​ത്തത്തുട​ര്‍​ന്ന് അം​ഗ​പ​രി​മി​ത​ന്‍റെ വീ​ടു ത​ക​ര്‍​ന്നു വീ​ണു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് താ​യ​ങ്ക​രി കൊ​ച്ചു​ത​റ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​ന്തോ​ഷ് കെ.​വി.​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. സ​ന്തോ​ഷ് വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​ഹാ​രം പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന​തി​നി​ട​യി​ല്‍ അ​ടു​ക്ക​ള​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് അ​യ​ല്‍​പ​ക്ക​ത്തു താ​മ​സി​ക്കു​ന്ന സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഓ​മ​ന​ക്കു​ട്ട​ന്‍ ഓ​ടി എ​ത്തി സ​ന്തോ​ഷി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ജ​ന്മ​നാ കേ​ള്‍​വിശ​ക്തി​യും സം​സാ​ര​ശേ​ഷി​യും ഇ​ല്ലാ​ത്ത സ​ന്തോ​ഷ് ഒ​റ്റ​യ്ക്കാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​മാ​ണ് കൊ​ച്ചു​ത​റ കോ​ള​നി. പു​ത്ത​ന്‍​വ​ര​മ്പി​ന​കം പാ​ട​ത്ത് വെ​ള്ളം​ക​യ​റ്റു​മ്പോ​ഴെ​ല്ലാം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് തീ​രാ​ദു​രി​ത​മാ​ണ്. വീ​ടു തീ​ര്‍​ത്തും വാ​സ​യോ​ഗ്യ​മ​ല്ല. മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളും ഏ​തു​സ​മ​യ​വും വീ​ഴാ​വു​ന്ന നി​ല​യി​ലു​മാ​ണ്. സു​മ​ന​സ്സു​ക​ളോ അ​ധി​കാ​രി​ക​ളോ അം​ഗ​പ​രി​മി​ത​നാ​യ സ​ന്തോ​ഷി​ന് സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജീ​മോ​ന്‍ ജോ​സ​ഫും മോ​ളി​യും അ​ഭ്യ​ർ​ഥി​ച്ചു.