സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ മ​രു​ന്നു​ക​ള്‍ ന​ല്‍​കും
Friday, October 22, 2021 10:38 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ മ​രു​ന്നു​ക​ള്‍ ന​ല്‍​കും. ആ​യു​ഷ്, ഹോ​മി​യോ​പ്പ​തി, പൊ​തു വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളും നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
‌ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് എ​ന്ന ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു ന​ല്‍​കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം ല​ഭ്യ​മാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും.
സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ പ​ര​മാ​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 21 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ലാ​ണ് ഇ​തു​ന​ല്‍​കു​ക. ഒ​രു​ഗു​ളി​ക വീ​തം രാ​വി​ലെ വെ​റും വ​യ​റ്റി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​ദി​വ​സം ക​ഴി​ക്ക​ണം. ഓ​രോ 21 ദി​വ​സം കൂ​ടു​മ്പോ​ഴും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​ദി​വ​സം ഗു​ളി​ക ആ​വ​ര്‍​ത്തി​ച്ചു ക​ഴി​ക്ക​ണം. ജി​ല്ല​യി​ലെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം 25 മു​ത​ല്‍ 27 വ​രെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ​പ്പ​തി ആ​ശു​പ​ത്രി​ക​ളും ഡി​സ്പെ​ന്‍​സ​റി​ക​ളും മു​ഖേ​ന ന​ട​ത്തും.
സ്വ​കാ​ര്യ ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​രും ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നും തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി www.ahims.kerala.gov.in എ​ന്ന വെ​ബ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന കു​ട്ടി​യു​ടെ ആ​ധാ​ര്‍ ന​മ്പ​റോ ര​ക്ഷി​താ​വി​ന്‍റെ ഫോ​ണ്‍ ന​മ്പ​റോ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ത​ര​ണ​കേ​ന്ദ്രം തി​ര​ഞ്ഞെ​ടു​ക്കാം. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ അ​റി​യി​ക്കു​ന്ന നി​ശ്ചി​ത തീ​യ​തി​യി​ല്‍ ആ ​സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി മ​രു​ന്ന് കൈ​പ്പ​റ്റാം.
ആ​ശു​പ​ത്രി​ക​ള്‍​ക്കു പു​റ​മേ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചും മ​രു​ന്നു വി​ത​ര​ണം ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് മ​രു​ന്നു വി​ത​ര​ണം. ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ. ബോ​ബ​ന്‍ അ​റി​യി​ച്ചു.