ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു
Friday, September 24, 2021 10:19 PM IST
അ​ന്പ​ല​പ്പു​ഴ:​ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. ക​രൂ​ർ അ​യ്യ​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇന്നലെ രാ​വി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ ന​ട​യി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
ഓ​ടി​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. തി​ട​പ്പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത നി​ല​യി​ൽ പു​റ​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നു.10 ദി​വ​സം മു​ന്പാ​ണ് കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്നു പ​ണ​മെ​ടു​ത്ത​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മ​ദ്യ, മ​യ​ക്കുമ​രു​ന്ന് ലോ​ബി​യു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്.