ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 335 പ്രോ​ജ​ക്ടു​ക​ൾ​ക്ക് അം​ഗീ​കാ​രം
Friday, September 24, 2021 10:19 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച 335 കോ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ജ​ക്ടു​ക​ൾ​ക്കു ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. എ​ഴു​പു​ന്ന, അ​രൂ​ർ, പെ​രു​മ്പ​ളം, പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ്പി​ൽ​ഓ​വ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളാ​ണ് ഒ​ടു​വി​ല്‍ പ​രി​ഗ​ണി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ 91 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​ഷ്ക​രി​ച്ച വാ​ർ​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​ര​മാ​യി.
‌നാ​ലു ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 1968 പ്രോ​ജ​ക്ട് ഭേ​ദ​ഗ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്. 1288 പ്രോ​ജ​ക്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നും ആ​സൂ​ത്ര​ണ സ​മി​തി അ​നു​മ​തി ന​ൽ​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ദ്ധ​തി തു​ക വി​നി​യോ​ഗി​ച്ചു​ള്ള പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വാ​ലി​ഡേ​ഷ​ന്‍ ക്ര​മീ​ക​ര​ണ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​ല​വ് പു​രോ​ഗ​തി​യി​ൽ 15.76 ശ​ത​മാ​നം നേ​ട്ട​ത്തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല നി​ല​വി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​സ്. സ​ത്യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.