വീ​യ​പു​ര​ം വി​ത്തു​ത്പാ​ദ​ന ​കേ​ന്ദ്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വി​ത​യി​റ​ക്കും
Thursday, September 23, 2021 9:56 PM IST
ഹ​രി​പ്പാ​ട്: വീ​യ​പു​രം വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വി​ത​യി​റ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ 50 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള​താ​ണ് വി​ത്തു​ത്പാ​ദ​ന കേ​ന്ദ്രം. പ​മ്പിം​ഗ് ന​ട​ത്തി ഫാ​മി​ലെ വെ​ള്ളം വ​റ്റി​ച്ചു ക​ഴി​ഞ്ഞു. പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫാ​മി​ലെ 37 തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പാ​ടം ഉ​ഴു​തുമ​റി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ഫൗ​ണ്ടേ​ഷ​ൻ സീ​ഡാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ത​യാ​റാ​ക്കു​ന്ന പ്രീ​ഡ​ർ സീ​ഡി​നെ കൃ​ഷി ചെ​യ്തു ഫൗ​ണ്ടേ​ഷ​ൻ സീ​ഡാ​യി രൂ​പ​പ്പെ​ടു​ത്തും. ഇ​തു കൃ​ഷി ചെ​യ്ത് അ​ടു​ത്ത ത​ല​മു​റ വി​ത്താ​ക്കി സം​സ്ക​രി​ച്ചെ​ടു​ത്ത് കേ​ര​ള സീ​ഡ് അ​ഥോ​റി​റ്റി​യു​ടെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ തൃ​ശൂ​രി​ലേ​ക്കു ക​യ​റ്റി അ​യ​യ്ക്കാ​റാ​ണ് പ​തി​വ്. ഇ​ക്കു​റി നേ​ര​ത്തെ ത​ന്നെ കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സീ​ഡ് ഫാ​മി​ന്‍റെ പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യ​വും വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​തും കൃ​ഷി​യി​റ​ക്ക് വൈ​കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി​രു​ന്നു. നി​ല​വി​ൽ പു​റം​ബ​ണ്ട് ക​ല്ലുകെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും ഉ​യ​രം കൂ​ട്ടു​ക​യും അ​ച്ച​ൻ കോ​വി​ലാ​റി​ൽനി​ന്നും ചെ​ളി ഡ്ര​ഡ്ജ് ചെ​യ്തെ​ടു​ത്തു ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 110 ട​ൺ നെ​ല്ലു​വ​രെ 50 ഏ​ക്ക​റി​ൽനി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച ച​രി​ത്ര​വും സീ​ഡ് ഫാ​മി​നു​ണ്ട്.