വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് ഒ​രു​ മാ​സ​മാ​യി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല; യാ​ത്ര വൈകി
Thursday, September 23, 2021 9:53 PM IST
എ​ട​ത്വ: ര​ണ്ടാം കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് 37 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര മു​ട​ങ്ങി. ഒ​ടു​വി​ൽ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ഇ​ട​പെ​ട​ലി​ല്‍ അ​ർ​ധ​രാ​ത്രി​യോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു ല​ഭി​ച്ചു. ത​ല​വ​ടി വാ​ല​യി​ല്‍ ബെ​റാ​ഖാ ഭ​വ​നി​ല്‍ ഡോ.​ ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ആ​ദ്യ വാ​ക്‌​സി​ന്‍ എ​ടു​ത്ത​ത് ഏ​പ്രി​ല്‍ 10 നും ​ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​ന്‍ ഓ​ഗ​സ്റ്റ് 16നു​മാ​യി​രു​ന്നു.
ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും നാ​ളി​തു​വ​രെ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​ബ് സൈ​റ്റി​ല്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. നി​ർ​ദി​ഷ്ട ലി​ങ്കി​ല്‍നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞദി​വ​സം ഡ​ല്‍​ഹി​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ടി​ക്ക​റ്റ് ബു​ക്കു ചെ​യ്യാ​ന്‍ എ​ത്തി​യെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര മാ​റ്റി​വ​യ്ക്കേ​ണ്ടിവ​ന്നു. ഉ​ട​ന്‍ത​ന്നെ കൊ​ച്ചി​ന്‍ എ​യ​ർ​പോ​ര്‍​ട്ട് ഓ​ഫീ സു​മാ​യി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ഭ്യ​ന്ത​ര യാ​ത്ര​യ്ക്കു ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും യാ​ത്ര ടി​ക്ക​റ്റി​നോ​ടൊ​പ്പം സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.
ഈ ​വി​വ​രം ഉ​ട​ന്‍ത​ന്നെ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​ധു, ആ​ശാ​വ​ര്‍​ക്ക​ര്‍ സു​ജ മ​നോ​ജ് എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് ഒ​രി​ക്ക​ല്‍ക്കൂടി അ​യ​ച്ചു​കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചി​ല സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ക്കു​മെ​ന്ന് ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​ധു ന​ല്കി​യ ഉ​റ​പ്പി​ന്മേ​ല്‍ ഇ​ന്നു യാ​ത്ര ചെ​യ്യു​വാ​ന്‍ ത​യാ​റെ​ടു​ത്ത യു​ആ​ര്‍​എ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സ് ജൂ​റി കൂ​ടി​യാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യ്ക്ക് അ​ർ​ധ​രാ​ത്രി​യോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ട്ട്‌​സ് ആ​പ്പി​ല്‍ അ​യ​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.