പ്ര​മേ​ഹ​ത്തി​നു വ്യാ​ജ​മ​രു​ന്ന്; ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​നെ​തി​രേ കേ​സ്
Thursday, September 23, 2021 9:53 PM IST
അ​മ്പ​ല​പ്പു​ഴ: പ്ര​മേ​ഹ​ത്തി​നു​ള്ള വ്യാ​ജമ​രു​ന്ന് പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ത്തു. കാ​ക്കാ​ഴ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ര​ബ്ര​ഹ‌്മം എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേയാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഡ​യ​ബ​റ്റി​സ് ക്യൂർ എ​ന്ന പേ​രി​ലാ​ണ് ഉ​ത്പ​ന്നം പു​റ​ത്തി​റ​ക്കി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മ​രു​ന്നെ​ന്ന പേ​രി​ലാ​ണ് ഇ​തു വി​റ്റ​ഴി​ക്കു​ന്ന​തെ​ങ്കി​ലും ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ​യോ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റി​ന്‍റെ​യോ അ​നു​മ​തി ഇ​തി​നു ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഭ​ക്ഷ്യോ​ത്പ​ന്നം എ​ന്ന നി​ല​യ്ക്കാ​ണ് ഇ​തു വി​റ്റി​രു​ന്ന​തെ​ന്നും സ്ഥാ​പ​ന ഉ​ട​മ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ ഇ​ത് പ്ര​മേ​ഹം മാ​റാ​നു​ള്ള മ​രു​ന്നെ​ന്ന നി​ല​യി​ലാ​ണ് പ്ര​ച​ാര​ണം ന​ട​ത്തി​യി​രു​ന്ന​ത്.
മ​രു​ന്ന് ക​ഴി​ച്ചി​ട്ടും രോ​ഗം മാ​റാ​തെ വ​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​നെ​തി​രേ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്ഥാ​പ​ന​മു​ട​മ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ഷൈ​നി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ​ക്കെ​തി​രേയും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ സ്ഥാ​പ​നം അ​ട​ച്ചുപൂ​ട്ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഏ​താ​നും മാ​സം മു​ന്പ് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധമ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​തും വ​ലി​യ വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. ഈ ​ഉ​ത്പ​ന്നം പി​ന്നീ​ട് പൊ​തു​ജ​ന​ത്തി​ന് ന​ൽ​കാ​തെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചാ​ക്കി​ൽ കെ​ട്ടിവ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ ഏ​താ​നും മാ​സം മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റു​ടെ പ്ര​ത്യേ​ക സം​ഘ​വും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.