കെ​പി​എം​എ​സ് ല​യ​ന​മെ​ന്ന​ത് തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലാ​ണെ​ന്ന്
Wednesday, September 22, 2021 10:20 PM IST
ആ​ല​പ്പു​ഴ: കെ​പി​എം​എ​സ് ല​യ​നം സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​വും തെ​റ്റി​ദ്ധാ​ര​ണാ ജ​ന​ക​വു​മാ​ണെ​ന്ന് ഭാ​രവാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യ​തി​ന്‍റെ​യും പേ​രി​ല്‍ 2010ല്‍ ​കെ​പി​എം​എ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ പു​ന്ന​ല ശ്രീ​കു​മാ​റും സ​മാ​ന രീ​തി​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ ന​ട​പ​ടി​യി​ലൂ​ടെ സ​ഭ​യി​ല്‍ നി​ന്നു പു​റ​ത്താ​യ തു​റ​വൂ​ര്‍ സു​രേ​ഷും കെ​പി​എം​എ​സി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചു സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന​വ​രാ​ണ്.
ഇ​വ​ര്‍ ഒ​ന്നി​ക്കു​ന്ന​ത് കെ​പി​എം​എ​സ് ല​യ​ന​മാ​കി​ല്ല. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​പ്ര​കാ​രം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ സ​ഭ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു തു​റ​വൂ​ര്‍ സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക​ളും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ അം​ഗീ​കാ​രം തേ​ടു​ന്ന​തി​നും കെ​പി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ഒ​ക്ടോ​ബ​ര്‍ 24 ന് ​ചേ​രും. പ്ര​സി​ഡ​ന്‍റ് വി.​സി. ശി​വ​രാ​ജ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സി.​കെ. സു​രേ​ന്ദ്ര​നാ​ഥ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. നീ​ല​ക​ണ്‍​ഠ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.