ഹോ​ട്ട​ലു​ക​ളി​ൽ ഡൈ​നിം​ഗ് അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​മെ​ന്ന്
Wednesday, September 22, 2021 10:18 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഡൈ​നിം​ഗ് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു .
ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ടാ​ക്സ്, വെ​ള്ള​ക്ക​രം, വൈ​ദ്യു​തി​ചാ​ർ​ജ്, ജി​എ​സ്ടി, ബാ​ങ്ക് പ​ലി​ശ എ​ന്നി​വ​ക​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യും പാ​ത്രം​കൊ​ട്ടി പ്ര​തി​ഷേ​ധ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ. ന​സീ​ർ, എം.​എ. ക​രീം, റോ​യി മ​ഡോ​ണ, മു​ഹ​മ്മ​ദ് കോ​യ, നാ​രാ​യ​ണ പ​ണി​ക്ക​ർ, ന​ന്ദ​കു​മാ​ർ, രാ​ജേ​ഷ് പ​ഠി​പ്പു​ര, ന​വാ​സ് എ​ൻ.​എ​ച്ച്., ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.