ആ​ല​പ്പു​ഴ-​കൊ​ടൈ​ക്ക​നാ​ൽ ടൂ​റി​സം ഹൈ​വേ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന് എംപി
Wednesday, September 22, 2021 10:15 PM IST
മ​ങ്കൊ​മ്പ്: എ​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ-​കൊ​ടൈ​ക്ക​നാ​ൽ ടൂ​റി​സം ഹൈ​വേ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി. കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് എം​പി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. എ​സി റോ​ഡ​ട​ക്കം ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ചു എ​സി റോ​ഡ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
എ​സി റോ​ഡ് കൊ​ടൈ​ക്ക​നാ​ലു​മാ​യി ബ​ന്ധി​പ്പി​ച്ചു ടൂ​റി​സം ഹൈ​വേ ആ​ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ കാ​ല​ത്തു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​ക്കു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് ദേ​ശീ​യ പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചു ന​മ്പ​റി​ടു​ക​യും ആ​ല​പ്പു​ഴ-​മു​ത​ൽ വാ​ഴൂ​ർ വ​രെ​യു​ള്ള റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള കി​റ്റ്‌​കോ​യെ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദേ​ശീ​യ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച റോ​ഡി​ലാ​ണ് ഊ​രാ​ളു​ങ്ക​ൽ ക​മ്പ​നി​യെ​ക്കൊ​ണ്ട് കെ​എ​സ്ടി​പി 650 കോ​ടി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. കു​ട്ട​നാ​ട്ടു​കാ​ർ ഇ​ന്നെ​തി​ർ​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ളൊ​ന്നു​മി​ല്ലാ​തെ എ​സി റോ​ഡ് ന​വീ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ർ​ക്കാ​ർ ന​ഷ്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ അ​ന്തി​മ അ​നു​മ​തി​ക്കാ​യി മി​നി​സ്റ്റ​ർ ഓ​ഫ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​സി റോ​ഡ് സ​ന്ദ​ർ​ശി​ച്ച എം​പി കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രുമായും നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി. എ​സി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കേ​ണ്ട കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളെ​ത്തി​യി​രി​ക്കു​ന്ന​ത്.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു യാ​ത്ര ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പൊ​ങ്ങ പാ​ല​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വു സം​ബ​ന്ധി​ച്ചു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ളും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. തു​ട​ർ​ന്നു​ള്ള പ​ക്കി, പാ​റ​ശേ​രി പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജ് അ​ട്ടി​മ​റി​ച്ചു​വെ​ന്നു ത​നി​ക്കെ​തി​രേ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ മൗ​നം പാ​ലി​ച്ചി​രു​ന്ന​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, കോ​ൺ​ഗ്ര​സ് ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കെ. സേ​വ്യ​ർ, സി.​വി. രാ​ജീ​വ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം പ്ര​മോ​ദ് ച​ന്ദ്ര​ൻ, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ഥ​ൻ നാ​യ​ർ, ജെ.​ടി. റാം​സെ, പ്ര​താ​പ​ൻ പ​റ​വേ​ലി തു​ട​ങ്ങി​യ​വ​രും എം​പി​യെ അ​നു​ഗ​മി​ച്ചു.