സഫലം ഉദ്ഘാടനം ചെയ്തു
Wednesday, September 22, 2021 10:15 PM IST
ആ​ല​പ്പു​ഴ: അ​റു​പ​തു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ തീ​വ്ര മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​മാ​യ സ​ഫ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, എ​ഡി​ആ​ര്‍​എ​ഫ്, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് സ​ഫ​ലം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ കോ​ഫീ വെ​ന്‍​ഡിം​ഗ് മെ​ഷീ​ൻ ക​ള​ക്ട​റേ​റ്റ് കോം​പ്ല​ക്സി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ണ്ട​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ജ​യ​ല​ക്ഷ്മി, രാ​ജ​ല​ക്ഷ്മി സ​ഹോ​ദ​രി​മാ​ർ​ക്കാ​ണ് ഇ​വി​ടെ തൊ​ഴി​ൽ സം​രം​ഭം ല​ഭ്യ​മാ​ക്കി​യ​ത്. 19 കോ​ഫി വെ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ൾ വിവിധയിടങ്ങളിലായി സ്ഥാപിക്കും.
ച​ട​ങ്ങി​ല്‍ എ​ഡി​ആ​ര്‍​എ​ഫ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി റി​ട്ട. കേ​ണ​ല്‍ വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ക​ണ്‍​വീ​ന​ര്‍ ടി.​ടി. രാ​ജ​പ്പ​ന്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ന്‍, എ​ഡി​ആ​ർ​എ​ഫ്. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്രേം ​സാ​യി ഹ​രി​ദാ​സ്, സൂ​പ്ര​ണ്ട് എം.​എ​ൻ ദീ​പു, ശി​വ​കു​മാ​ർ, ഹ​രീ​ന്ദ്ര​നാ​ഥ്‌ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.