പ്ര​ണ​യം ന​ടി​ച്ച് പീ​ഡനം: കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന്;​ സ​മ​ര​ത്തി​നൊ​രു​ങ്ങി ബി​ജെ​പി
Wednesday, September 22, 2021 10:15 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ കാ​വാ​ല​ത്ത് പ്ര​ണ​യ​ക്കെ​ണി​യി​ൽ​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് യു​വ​തി​യെ മ​തം​മാ​റ്റാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് സം​ഘ​ത്തെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​പ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ പ്ര​ത്യ​ക്ഷ​സ​മ​രം ആ​രം​ഭി​ക്കും.
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടു പ്ര​ണ​യ​ക്കെ​ണി​യി​ൽ പെ​ടു​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി സ്വ​ദേ​ശി ഷം​നാ​സാണ് അ​റ​സ്റ്റി​ലാ​യ​ത്. മ​തം മാ​റി ത​ന്നെ വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ വ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.
യു​വ​തി വ​ഴ​ങ്ങാ​താ​യ​തോ​ടെ ഷം​നാ​സ് കു​ട്ട​നാ​ട്ടി​ൽ അ​ർ​ജു​ൻ അമ്പാ​ടി എ​ന്ന​പേ​രി​ൽ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ണ്ടാ​ക്കി ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു. ഷം​നാ​സി​ന്‍റെ സ​ഹാ​യി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.