ടി.എം. ജേക്കബ് കേരളം കണ്ട മി​ക​ച്ച പാ​ർ​ല​മെന്‍റേറിയനെന്ന് ജി. സുധാകരൻ
Thursday, September 16, 2021 11:14 PM IST
ആ​ല​പ്പു​ഴ:​ വി​ദ്യാ​ർ​ഥി രാ​ഷ്‌ട്രീയം മു​ത​ൽ നേ​തൃപാ​ട​വം പ്ര​ക​ട​മാ​ക്കി​യ നേ​താ​വാ​യി​രു​ന്നു ടി.​എം. ജേ​ക്ക​ബെന്നും കേ​ര​ളം ക​ണ്ട മി​ക​ച്ച പാ​ർ​ല​മെ​ന്‍റെ​റി​യ​ൻമാ​രി​ൽ അദ്ദേഹം എ​ന്നും മു​ന്നി​ലാ​ണെന്നും മുൻ മന്ത്രി ജി. സുധാകരൻ. കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി.​എം. ജേ​ക്ക​ബി​ന്‍റെ 71-ാം ജന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരുന്നു സു​ധാ​ക​ര​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടുപ​റ​ന്പി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു​വ​ലി​യവീ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​തോ​ബി​യാ​സ് തെ​ക്കേപാ​ല​യ്ക്ക​ൽ, തോ​മ​സ് ചു​ള്ളി​ക്ക​ൻ, ചു​ന​ക്ക​ര ര​ഘു​നാ​ഥ്, ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ജോ​ണ്‍​സ് മാ​ത്യു, ഷാ​ജി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. ജോ​ർ​ജുകു​ട്ടി മു​ട്ടാ​ർ, ബി​ജു ഗ്രാ​മം, അ​നീ​ഷ് ആ​റാ​ട്ടുകു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.