ഗ്രഡേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വ്യാ​കു​ല​ത​യി​ൽ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ
Thursday, September 16, 2021 11:14 PM IST
എ​ട​ത്വ: ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ര​ഡേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ വ്യാ​കു​ല​ത​യി​ൽ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ. 2021-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഗ്ര​ന്ഥ​ശാ​ല ഗ്രഡേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​ൻ 20ന് ​മു​ന്പ്് ഓ​ണ്‍​ലൈ​നി​ൽ ന​ൽ​ക​ണ​മെ​ന്ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ആ​പ്ലി​ക്കേ​ഷ​ൻ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യാ​കു​ല​ത​യാ​ണ് പ​ല ഗ്ര​ന്ഥ​ശാ​ല​ക​ളും പ​ങ്കു​വയ്ക്കു​ന്ന​ത്.
ആ​പ്ലി​ക്കേ​ഷ​നി​ലെ വ്യാ​കു​ല​ത​ക​ൾ അ​ക​റ്റാ​നു​ള്ള മാ​ർ​ഗനി​ർ​ദേശം കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ മു​റ​യ്ക്കു ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും 2020-21-ലെ ​വ​ര​വ് ചെല​വ് ക​ണ​ക്കു​ക​ളു​ടെ പെ​രു​ത്ത​ക്കേ​ടാ​ണ് പ​ല ഗ്ര​ന്ഥ​ശാ​ല​ക​ളും പ്രശ്നമായി പ​ങ്കു​വയ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം പു​സ്ത​ക ഗ്രാ​ന്‍റ് ഒ​ഴി​കെ​യു​ള്ളവ ല​ഭി​ച്ചി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 2019-20 ലെ ​പു​സ്ത​ക ഗ്രാ​ന്‍റ് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 2020 ഡി​സം​ബ​ർ മാ​സ​ത്തി​ൽ പു​സ്ത​കം വാ​ങ്ങാ​ൻ വി​നി​യോ​ഗി​ച്ച തു​ക 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച​താ​ണെ​ങ്കി​ലും തു​ക​യു​ടെ വി​നി​യോ​ഗം ഗ്ര​ന്ഥ​ശാ​ല​ക​ൾ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​കൗ​ണ്ടി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2019-20 ലെ ​പു​സ്ത​ക ഗ്രാ​ന്‍റ് വി​നി​യോ​ഗ​വും ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പു​സ്ത​ക ഗ്രാ​ന്‍റ് ഒ​ഴി​കെ​യു​ള്ള മ​റ്റ് സാ​ന്പ​ത്തി​ക ചെ​ല​വു​ക​ളു​ടെ വി​നി​യോ​ഗ​വും പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് കൗ​ണ്‍​സി​ൽ അ​റി​യി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം 2019-20 ലെ ​പു​സ്ത​ക ഗ്രാ​ന്‍റ് വി​നി​യോ​ഗം 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഗ്ര​ന്ഥ​ശാ​ല അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​റി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2021 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് കൗ​ണ്‍​സി​ൽ പ​രി​ശോ​ധ​ന​യ്ക്ക് സ്വീ​ക​രി​ക്കു​ന്ന​ത്. ഗ്ര​ന്ഥ​ശാ​ല​ക​ളി​ലെ അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ണ​ക്കും കൗ​ണ്‍​സി​ൽ സ്വീ​ക​രി​ക്കു​ന്ന വ​ര​വ്-​ചെല​വ് ക​ണ​ക്കും ര​ണ്ടു ത​ട്ടി​ലാ​ണ്. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പു​സ്ത​ക ഗ്രാ​ന്‍റ് ഇ​തു​വ​രെ വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
അ​ടു​ത്ത ഗ്രെ​ഡേ​ഷ​ൻ ആ​പ്ല​ക്കേ​ഷ​ൻ ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലും ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ൾ വി​യ​ർ​ക്കേ​ണ്ടി വ​രും. ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ര​ണ്ട് പു​സ്ത​ക ഗ്രാ​ന്‍റു​ക​ൾ ഒ​ന്നി​ച്ച് വി​നി​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ തു​ട​ർ​ന്നു​ള്ള കാ​ല​ങ്ങ​ളി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ളും കൗ​ണ്‍​സി​ലും ഒ​ന്നി​ച്ച് പോ​കാ​ൻ ക​ഴി​യൂ​വെ​ന്ന് ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.