സ​മ്മാ​ന​ദാ​ന​വും ആ​ദ​രി​ക്ക​ലും ഇ​ന്ന്
Thursday, September 16, 2021 11:11 PM IST
മാ​ന്നാ​ർ: മി​ല​ൻ 21 സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ​പ്പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഇന്നു കൃഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ​ഘാ​ട​നം ചെ​യ്യും. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ രാ​വി​ലെ 10.30 നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ പി.​എ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർപേ​ഴ്സ​ൺ വ​ൽ​സ​ലാ മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ ര​ത്നകു​മാ​രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ജി.​ ഹ​രി​കു​മാ​ർ, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, കെ.​ ബാ​ല​സു​ന്ദ​ര​പ്പ​ണി​ക്ക​ർ, കെ.​എം. അ​ശോ​ക​ൻ, ടി.​എ​സ്. ഷെ​ഫീ​ഖ്, എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി. ​കെ.​ പ്ര​സാ​ദ്, അ​നി​ൽ എ​സ്. അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സ​ഗി​ക്കും. ച​ട​ങ്ങി​ൽ ഡോ.​എ​ൽ. ശ്രീ​ര​ഞ്ജി​നി, അ​നി​മ​ങ്ക്, പ്ര​ഭാ​ക​ര​ൻ തൃ​പ്പെ​രു​ന്തു​റ എ​ന്നി​വ​രെ ആ​ദ​രി​ക്കും. മ​നു മ​ങ്കൊ​മ്പി​ന്‍റെ മാ​ജി​ക്ക് ഷോ​യും ഉ​ണ്ടാ​കും.