റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി
Thursday, September 16, 2021 11:07 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് കാ​ല​ത്ത് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പതിനൊന്നുമാസം ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കി​യ​തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽനി​ന്ന് ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി. ചേ​ർ​ത്ത​ല താ​ലൂ​ക്കു​ത​ല ഒ​പ്പു​ശേ​ഖ​ര​ണം എ​സ്എ​ൽ പു​രം ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ സേ​വാ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ, ഇ.​വി. തി​ല​ക​ൻ, വി. ​ഇ. മോ​ഹ​ൻ കു​മാ​ർ, പി. ​ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.