കോ​ഴി​ക്ക​ട​ക​ളു​ടെ ന​വീ​ക​ര​ണം: സ​ർ​ക്കാ​ർ മാ​സ്റ്റ​ർപ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്ന് എ​കെ​പി​എ​ഫ്
Thursday, September 16, 2021 11:07 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ കോ​ഴി​ക്ക​ട​ക​ൾ വൃ​ത്തി​യും വെ​ടി​പ്പു​ള്ള​താ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഓ​ൾ കേ​ര​ളാ പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ. മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​രേ​ഖ​യ്ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യെ​ങ്കി​ലും ഇ​ത് ചെ​റു​കി​ട ചി​ക്ക​ൻ ഷോ​പ്പു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ-​എ​കെ​പി‍​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ടി​ത​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​ക്കൊ​ണ്ട് ജി​ല്ല തോ​റും റ​ണ്ണിം​ഗ് പ്ലാ​ന്‍റ് ഉ​ൾ​പ്പെടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ സം​ഘ​ട​ന മു​ൻ​കൈ എ​ടു​ക്കു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള​ത്തി​ലെ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ചി​ക്ക​ൻ ഷോ​പ്പു​ക​ളി​ൽ ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന യ​ജ്‌​ഞ​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ഫെ​ഡ​റേ​ഷ​ൻ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചി​ക്ക​ൻ ഷോ​പ്പു​ക​ൾ​ക്ക് ലൈ​സ​ൻ​സ് നി​ഷേ​ധി​ക്കാ​നു​ള്ള ന​ട​പ​ടി ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ ന​സീ​റും ട്ര​ഷ​റ​ർ ആ​ർ. ര​വീ​ന്ദ്ര​നും പറഞ്ഞു.