സ്വ​പ്ന​ഭ​വ​ന​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Wednesday, September 15, 2021 10:20 PM IST
മുഹമ്മ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ആ​ല​പ്പി സൗ​ത്ത് ഡി​സ്ട്രി​ക്റ്റ് 318 സി ​യു​ടെ 2021-22 ഭ​വ​നനി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണ​ഞ്ചേ​രി നേ​താ​ജി ജോ​സ​ഫി​ന് നി​ർ​മി​ച്ചുന​ൽ​കു​ന്ന​ വീടിന്‍റെ തറക്കല്ലിട്ടു. ല​യ​ൺ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​സി. ജ​യിം​സ് സ്വ​പ്ന​ഭ​വ​ന​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. ഈ ​വ​ർ​ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​വി.​ അ​ജി​ത് കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ബി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി സി.​ടി. ടോ​മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഡി​സ്ട്രി​ക്റ്റ് ട്ര​ഷ​റ​ർ സി.​ജെ. ജ​യിം​സ്, പ്രോ​ജ​ക്ട് കോ-ഓ​ഡി​നേ​റ്റ​ർ കെ.ബി. ഷൈ​ൻ കു​മാ​ർ, ഡി​സ്ട്രി​ക്റ്റ് സെ​ക്ര​ട്ട​റി ലൂ​യി​സ് ഫ്രാ​ൻ​സി​സ്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സ​തീ​ശ​ൻ, സോ​ൺ ചെ​യ​ർ​മാ​ൻ ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.