വ​ഴി​യ​ട​ച്ച് പാ​ർ​ക്കിം​ഗ്: ചേ​ര്‍​ത്ത​ല മി​നി സി​വി​ല്‍ സ്റ്റേ​ഷ​നിൽ വ​ഴി​മു​ട്ടു​ന്നു
Wednesday, September 15, 2021 10:20 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല മി​നി​സി​വി​ല്‍ സ്റ്റേ​ഷ​നു​ള്ളി​ല്‍ ക​യ​റി​പ്പ​റ്റ​ണ​മെ​ങ്കി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ സ​ര്‍​ക്ക​സ് അ​റി​ഞ്ഞി​രി​ക്ക​ണം. നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് ഇ​വി​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യെ​ത്തു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് മൂ​ലം അ​ക​ത്തേ​ക്ക് ക​യ​റി​പ്പ​റ്റാ​ന്‍ പെ​ടാ​പ്പാ​ടാ​ണ്.

ട്ര​ഷ​റി ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ളാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​ഭാ​ഗ​വും കി​ഴ​ക്കു​ഭാ​ഗ​വും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ല്‍ ചി​ല​ര്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ തി​ങ്ങി​ഞെ​രി​ഞ്ഞു​ വേ​ണം ജ​ന​ങ്ങ​ള്‍​ക്ക് അ​ക​ത്ത് ക​യ​റി​പ്പ​റ്റാ​ന്‍. പ്രാ​യ​മാ​യ​വ​രാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ഉ​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ബൈ​ക്ക് പാ​ര്‍​ക്ക് ചെ​യ്ത് ആ​ളു​ക​ള്‍ ക​ട​ന്നു​ക​ള​യും. കൂ​ടു​ത​ല്‍ സെ​ക്യൂ​രി​റ്റി സ്റ്റാ​ഫി​നെ ഈ ​ഭാ​ഗ​ത്ത് നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.