പാ​ലാ സ​ന്ദേ​ശ​ത്തി​നു പി​ന്തു​ണ​യു​മാ​യി ബി​ഡി​വൈ​എ​സ് കാ​മ്പ​യി​ന്‍ ന​ട​ത്തും
Wednesday, September 15, 2021 10:17 PM IST
ചേ​ര്‍​ത്ത​ല: പാ​ലാ ബി​ഷ​പ്പി​നു പി​ന്തു​ണ​യു​മാ​യി ബി​ഡി​വൈ​എ​സ് ജി​ല്ലാ ക​ൺ​വൻ​ഷ​ൻ. പൊ​തു​സ​മൂ​ഹ​ത്തി​ൽ സാ​മൂ​ഹി​ക ചേ​രി​തി​രു​വു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന ലൗ ​ജി​ഹാ​ദ്, നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്, സാ​മ്പ​ത്തി​ക ജി​ഹാ​ദ് തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും ഇ​ല്ലാ​താ​കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​ത്തി​ൽ ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ന്നു​മു​ത​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ന്‍ ന​ട​ത്തും. ജി​ഹാ​ദി​നെ​തി​രേ മു​ൻ ഡി​ജി​പി​മാ​ർ ത​ന്നെ സൂ​ച​ന ന​ല്‍​കി​യി​രു​ന്ന​താ​ണ്. അ​തി​നെ​തി​രേ ഒ​രു ന​ട​പ​ടി​യും മാ​റി മാ​റിവ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ എ​ടു​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലു​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ഡി​വൈ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​അ​നി​യ​പ്പ​ൻ, ആ​ര്യ​ൻ ഹ​രി​ദാ​സ്, എ.​ജി. സു​ഭാ​ഷ്, ജെ.​പി. വി​നോ​ദ്, കെ.​ശ്രീ​കാ​ന്ത്, അ​നി​ൽ​രാ​ജ് പീ​താം​ബ​ര​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.