ഇ​ടി​ഞ്ഞു​താ​ഴു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ത​യും പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ചും ഭീ​ഷ​ണിയാകുന്നു
Thursday, August 5, 2021 10:05 PM IST
എ​ട​ത്വ: ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യി​ൽ ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ത​യും പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ചും യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കു​ഴി​യെ​ടു​ത്ത സ്ഥ​ല​ത്ത് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ത​യും മൂ​ന്നോ​ളം പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ച് റോ​ഡു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

ത​ക​ഴി ഫെ​ഡ​റ​ൽ ബാ​ങ്കി​നു മു​ൻ​വ​ശ​ത്തും കേ​ള​മം​ഗ​ലം ശ്രീ​ധ​ർ​മ​ശാ​സ്താ കാ​ണി​ക്ക​വ​ഞ്ചി​യു​ടേ​യും ബിവ​റേ​ജ​സ് ഒൗ​ട്ട​ലെ​റ്റ് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തും നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ത​യാ​ണ് ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റി​ന്‍റെ മ​ധ്യ​ഭാ​ഗം റോ​ഡി​ലെ ടാ​റിം​ഗു​മാ​യി അ​ര​യ​ടി​യോ​ളം താ​ഴ്ന്നി​ട്ടു​ണ്ട്. എസി റോ​ഡി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ന്ത​ർ സം​സ്ഥാ​ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ദീ​ർ​ഘ​ദു​ര സ​ർ​വീ​സു​ക​ൾ അ​ന്പ​ല​പ്പു​ഴ-​എ​ട​ത്വ-​തി​രു​വ​ല്ല റൂ​ട്ടി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. അ​മി​ത ഭാ​ര​മാ​യി ഹെ​വി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തോ​ടുകൂ​ടി​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ഇ​ടി​ഞ്ഞുതാ​ഴാ​ൻ തു​ട​ങ്ങി​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ൻ​കു​ഴി രൂ​പ​പ്പെ​ട്ട് അ​പ​ക​ട​ത്തി​നു സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. അ​ന്പ​ല​പ്പു​ഴ-​എ​ട​ത്വ റോ​ഡി​ൽ സ്ഥാ​പി​ച്ച പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും താ​ഴു​ക​യാ​ണ്. എ​ട​ത്വ പാ​ല​ക്ക​ളം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും അ​ര​യ​ടി​യോ​ളം താ​ഴ്ന്നി​ട്ടു​മു​ണ്ട്. ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ലം, ത​ക​ഴി വ​ലി​യ​പാ​ലം, പ​ച്ച പാ​ലം എ​ന്നി​വി​ട​യും സ​മാ​നരീ​തി​യി​ൽ അ​പ്രോ​ച്ച് റോ​ഡ് താ​ഴു​ക​യാ​ണ്. ക​ഴി​ഞ്ഞദി​വ​സം ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​ൽനി​ന്നും അ​പ്രോ​ച്ച് റോ​ഡി​ലേ​ക്കു ഇ​റ​ങ്ങി​യ പാ​ഴ്സ​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഫു​ട്പാ​ത്തി​ലേ​ക്കു തെ​ന്നി നീ​ങ്ങി​യി​രു​ന്നു.

പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ നി​യ​ന്ത്ര​ണം വി​ട്ടു തെ​ന്നി​മാ​റു​ന്ന ലോ​റി ക​ണ്ട് ഓ​ടി​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. ത​ക​ഴി-​എ​ട​ത്വ റൂ​ട്ടി​ൽ പാ​ല​ത്തിന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഡ്രൈ​വ​ർ​മാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. റോ​ഡി​ലൂ​ടെ ആ​ദ്യ​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ലം ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പ​തി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗ​ത​യും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. കോ​ണ്‍​ക്രീ​റ്റ് പാ​ത ന​വീ​ക​രി​ച്ച് അ​പ്രോ​ച്ച് റോ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.