ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വി​പ്ല​വം ര​ചി​ക്കാ​ൻ ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, August 5, 2021 10:01 PM IST
ആ​ല​പ്പു​ഴ: പ​ഞ്ചാ​രമ​ണ​ലി​ൽ റാ​ഗി​യും ചെ​റു​പ​യ​റു​മൊ​ക്കെ വി​ള​യി​ച്ച് ച​രി​ത്രം കു​റി​ച്ച ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ജൈ​വപ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വി​പ്ല​വം ര​ചി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷിവ​കു​പ്പിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു കാ​ർ​ഷി​ക ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​ച്ച ഉ​ത്പാദ​ന​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ സ​ബ്സി​ഡി ഇ​ന​ത്തി​ൽ കൃ​ഷി​വ​കു​പ്പ് ന​ൽ​കും. തൊ​ഴി​ൽ ദി​ന​ങ്ങ​ളു​ടെ വേ​ത​നം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽനി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കും.
പ​യ​ർ, പ​ട​വ​ലം, പീ​ച്ചി​ൽ, വെ​ള്ള​രി, മ​ത്ത​ൻ, പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലു​മാ​യി 160 കാ​ർ​ഷി​ക ഗ്രൂ​പ്പു​ക​ളാ​ണു​ള്ള​ത്. 15 അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള ഒ​രു കാ​ർ​ഷി​ക ഗ്രൂ​പ്പി​നു 2.50 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു കൃ​ഷി ചെ​യ്യാം. ആ​കെ 400 ഏ​ക്ക​റി​ൽ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മെ​ന്നു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് നി​ബു എ​സ്. പ​ത്മം പ​റ​ഞ്ഞു.
പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു ഗ്രു​പ്പി​ന് 1200 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കും. പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ റോ​സ്മി ജോ​ർ​ജ് പ​റ​ഞ്ഞു.
7.02 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ്. ഏ​ഴു കോ​ടി രൂ​പ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​ര​വും ര​ണ്ടു​ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.