ഡ​യാ​ലി​സി​സ് സെ​ന്‍റർ വി​പു​ലീ​ക​രി​ക്കു​ന്നു
Thursday, August 5, 2021 10:01 PM IST
തു​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റർ വി​പു​ലീ​ക​രി​ക്കു​ന്നു. നി​ല​വി​ൽ അ​ഞ്ചു​പേ​ർ​ക്കു മാ​ത്രം ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 10 ഡ​യാ​ലി​സി​സ് ബെ​ഡു​ക​ളു​ടെ സൗ​ക​ര്യം കൂ​ടി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ 15 പേ​ർ​ക്ക് ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ക​ഴി​യും. പു​തു​താ​യി പ​ണി​ത പു​തി​യ ബ്ലോ​ക്കി​ലാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്ന​ത്. നൈ​റ്റ് ഷി​ഫ്റ്റ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ്റ്റാ​ഫി​നെ കൂ​ടി അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളെ ദി​നം​പ്ര​തി ഡ​യാ​ലി​സി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യാ​യി തു​റ​വൂ​ർ ആ​ശു​പ​ത്രി മാ​റും. പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഇ​ൻ​സ്റ്റാ​ലേ​ഷ​ൻ തീ​രു​ന്ന മു​റ​യ്ക്ക് ഏ​റ്റ​വും അ​ടു​ത്തദി​വ​സം ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ ഇ​തു ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നുകൊ​ടു​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ഷാ​ജി, വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ. ജീ​വ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റൂ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.