മ​ത്സ്യ​ബ​ന്ധ​ന നി​യ​മം അ​തേ​പ​ടി പാ​സാ​ക്ക​രു​തെ​ന്ന് പി.​സി. തോ​മ​സ്
Thursday, August 5, 2021 10:01 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​പാ​ർ​ല​മെന്‍റ് കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ നോ​ക്കു​ന്ന പു​തി​യ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ഇ​പ്പോ​ൾ പാ​ർ​ല​മെന്‍റിൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന രീ​തി​യി​ൽ പാ​സാ​ക്ക​രു​തെ​ന്നും അ​പ്ര​കാ​രം ചെ​യ്താ​ൽ അ​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും, ചെ​റു​കി​ട മ​ത്സ്യ​മേ​ഖ​ല​യ്ക്കും വൻ ​തി​രി​ച്ച​ടി​യാ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്. പു​തി​യ നി​യ​മ​ത്തി​ന്‍റെ നാ​ലാം​വ​കു​പ്പു പ്ര​കാ​രം മ​ത്സ്യ​ത്തൊ​ലാ​ളി​ക​ൾ​ക്കും ആ ​മേ​ഖ​ല​യു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട​ക്കാ​ർ​ക്കും ആ​ഴ​ക്ക​ട​ലി​ലേ​ക്കു പോ​കാ​ൻ പാ​ടി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, ആ​ഴ​ക്ക​ട​ലി​ൽ പോ​കു​ന്ന അ​ത്ത​ര​ക്കാ​രെ ശി​ക്ഷ​യ്ക്കു വി​ധേ​യ​മാ​ക്കാ​നും വ​കു​പ്പു​ണ്ട്. വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ചെ​റു​കി​ട മ​ത്സ്യ​മേ​ഖ​ല​യേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ ഈ ​നി​യ​മം കൊ​ണ്ടുവ​ര​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കു തോ​മ​സ് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.