കൃ​ഷി​ക​ളു​ടെ വി​ള​വെ​ടു​പ്പ്
Thursday, August 5, 2021 10:01 PM IST
ചേ​ർ​ത്ത​ല: കൃ​ഷി​വ​കു​പ്പി​ന്‍റേയും വ​യ​ലാ​ർ കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി​ക​ളു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ക​വി​താ ഷാ​ജി നി​ർ​വ​ഹി​ച്ചു. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​യു​ടെ ഭാ​ഗ​മാ​യി വ​യ​ലാ​ർ കു​രി​ശ​ടി​ക്കു സ​മീ​പം ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് പ​യ​ർ, വെ​ണ്ട, പ​ട​വ​ലം എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. കൃ​ഷി ഓ​ഫീ​സ​ർ ബി. ​സാ​ബി​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എം.​ജി. നാ​യ​ർ, ഇ​ന്ദി​രാ ജ​നാ​ർ​ദ​ന​ൻ, യു.​ജി. ഉ​ണ്ണി, ര​തി അ​ജ​യ​കു​മാ​ർ, ലീ​ഷി​നാ പ്ര​സാ​ദ്, അ​ർ​ച്ച​നാ ഷൈ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജ​സീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ർ​ണ ന​ട​ത്തി

ചേ​ർ​ത്ത​ല: ചെ​ത്തുതൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-​എ​ഐ​ടി​യു​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ടോ​ഡി ബോ​ർ​ഡ് ന​ട​പ്പി​ലാ​ക്കു​ക, ക​ള്ള് ഷാ​പ്പു​ക​ളു​ടെ ദൂ​ര​പ​രി​ധി ഒ​ഴു​വാ​ക്കു​ക, ടോ​ഡി ആ​ക്ട് ന​ട​പ്പി​ലാ​ക്കു​ക, പു​തി​യ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​മോ​ഹ​ന​ൻ, എ.​പി. പ്ര​കാ​ശ​ൻ, പി.​എം. അ​ജി​ത് കു​മാ​ർ, കെ.​കെ. സി​ദ്ധാ​ർ​ത്ഥ​ൻ, പി.​പി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.