പ​ഴ​വ​ങ്ങാ​ടി ഫൊ​റോ​ന പ​ള്ളി ഓ​ഫീ​സി​ലും സ​മീ​പ​സ്കൂ​ളു​ക​ളി​ലും മോ​ഷ​ണം
Wednesday, August 4, 2021 10:04 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള പ​ഴ​വ​ങ്ങാ​ടി ഫൊ​റോ​ന​പ​ള്ളി ഓ​ഫീ​സി​ലും സ​മീ​പ​ത്തെ കാ​ർ​മ​ൽ അ​ക്കാ​ദ​മി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സ്, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം. മുക്കാൽ ലക്ഷത്തോ ളം രൂ​പ ന​ഷ്ട​പ്പെ​ട്ടു. പ​രി​സര​ത്തെ കാ​മ​റ​ക​ളി​ലെ ഫു​ട്ടേ​ജു​ക​ൾ സേ​വ് ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​വും ക​വ​ർ​ന്നി​ട്ടു​ണ്ട്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​ത്രി​യി​ൽ ശ​ബ്ദം കേ​ട്ട​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് പു​ല​ർ​ച്ചെ മൂ​ന്നോ​ടെയും ശ​ബ്ദം കേ​ട്ട​തിനെ തുടർന്ന് താഴെ വന്ന് നോ​ക്കിയപ്പോ​ൾ ഒ​രാ​ൾ പ​ള്ളി​മേ​ട​യു​ടെ സ​മ​ീപ​ത്തു നി​ന്നും ഒ​രാ​ൾ ഓ​ഫീ​സി​നു സ​മീ​പ​ത്തു നി​ന്നും ഓ​ടു​ന്ന​തു വികാരി ഫാ. ഫിലി പ്പ് തയ്യിൽ ക​ണ്ടെങ്കിലും ആളെ വ്യക്തമായി ല്ലെന്നും പോ​ലീ​സ് അധികൃതർ പ​റ​ഞ്ഞു. ബ​ർ​മു​ഡ​യും ബ​നി​യ​നു​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്. ബൈക്കിലാണ് മോഷ്ടാക്കൾ വന്നതെന്നും സംശയിക്കുന്നു. പ​രി​സ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്തു​ള്ള സ്കൂ​ളു​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.
ആ​ല​പ്പു​ഴ സൗ​ത്ത് സിഐ യുടെ നേതൃത്വത്തിൽ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. െ സന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് സ്കൂ​ളി​ന​ടു​ത്തു വ​രെ പോലീസ് നായ മ​ണം പി​ടി​ച്ചെ​ത്തി യി​രു​ന്നു. ഇ​വി​ടെ പൂ​ട്ടു​ത​ക​ർ​ത്തി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലാ​യി ആ​റു​ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ മൂ​ന്നു​പൂ​ട്ടും സെ​ന്‍റ് ആ​ൻ​സ് എ​ൽ​പി​എ​സി​ൽ ഒ​രു പൂ​ട്ടും ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​രു പൂ​ട്ടും പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ ഓ​ഫീ​സി​ലെ ഒ​രു​പൂ​ട്ടും ത​ക​ർ​ത്തി​ട്ടു​ണ്ട്. സ​മീ​പ​ത്തു നി​ന്നും എ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ കൊണ്ടാണ് താ​ഴു പൊ​ട്ടി​ച്ച​ത്.