സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച അ​ല​മാ​ര ത​ക​ർ​ത്തു
Wednesday, August 4, 2021 10:04 PM IST
ചേ​ര്‍​ത്ത​ല: സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച അ​ല​മാ​ര രാ​ത്രി​യി​ല്‍ ത​ക​ര്‍​ത്തു. ഇ​രു​മ്പു​പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​നോ​ട് ചേ​ര്‍​ന്നു സ്ഥാ​പി​ച്ചി​രു​ന്ന ഭ​ക്ഷ​ണ അ​ല​മാ​ര​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ക​ര്‍​ത്ത​ത്. അ​ക്ര​മി​യെ​ത്തു​ന്ന​തും അ​ല​മാ​ര ത​ക​ര്‍​ക്കു​ന്ന​തും സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.
പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ശ​ക്കു​ന്ന ആ​ര്‍​ക്കും അ​ല​മാ​ര തു​റ​ക്കാം, ഭ​ക്ഷ​ണ​പ്പൊ​തി​യെ​ടു​ക്കാം, കൂ​ടാ​തെ വി​ശ​ക്കു​ന്ന​വ​നു ഭ​ക്ഷ​ണം കൊ​ടു​ക്കാ​ന്‍ ത​യാ​റു​ള്ള​വ​ര്‍​ക്കു ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ വ​യ്ക്കു​ക​യു​മാ​കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി തു​ട​ങ്ങി​യ അ​ന്നം ബ്ര​ഹ്മം അ​ല​മാ​ര​യാ​ണ് ത​ക​ര്‍​ത്ത​ത്. 31ന് ​കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദാ​ണ് അ​ല​മാ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ഗി​രീ​ഷ്‌​കു​മാ​ര്‍, ഹ​രി​ഹ​ര​ന്‍, ഗോ​വി​ന്ദ​പൈ എന്നീ യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നു തു​ട​ങ്ങി​യ സം​വി​ധാ​ന​ത്തി​നു വ​ലി​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. വി​ശ​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ​ണം എ​ടു​ക്കു​ന്ന​തി​നൊ​പ്പം നി​ര​വ​ധി​പേ​ര്‍ ഭ​ക്ഷ​ണം ന​ല്‍​കാ​നും അ​ല​മാ​ര ഉ​പ​യോ​ഗി​ച്ചി​രു​ന്നു.