രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്ത​ൽ​ക്കു​ളം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തു​റ​ന്നു​ന​ൽ​കും
Wednesday, August 4, 2021 10:04 PM IST
ആ​ല​പ്പു​ഴ : സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് നി​ർ​മി​ക്കു​ന്ന രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്ത​ൽ​ക്കു​ളം ന​വം​ബ​ർ
ഒ​ന്നി​ന് കേ​ര​ളപ്പി​റ​വി ദി​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു​ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫി​ഷ​റീ​സ് - സാം​സ്കാ​രി​ക - യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്. സ​ലാം, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ന പി.​ജെ. ജോ​സ​ഫ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ന​ട​ത്താ​നു​ള്ള​ത്. ഇ​വ വ​രു​ന്ന ര​ണ്ടു മാ​സ​ക്കാ​ല​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​തോ​ടൊ​പ്പം മാ​രാ​രി​ക്കു​ളം പ്രീ​തി​കു​ള​ങ്ങ​ര സ്‌​കൂ​ൾ സ്റ്റേ​ഡി​യം ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ത​ന്നെ ഉ​ദ്‌​ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്ത​ൽ​ക്കു​ളം പു​തു​ക്കി​യ​തു കൂ​ടാ​തെ പു​ത്ത​ൻ ഗാ​ല​റി​യും ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര മ​ത്സ​രം ഉ​ൾ​പ്പെടെ സം​ഘ​ടി​പ്പി​ക്കാ​വു​ന്ന നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. അ​ഞ്ചു​കോ​ടി മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള നീ​ന്ത​ൽ​ക്കു​ളം 1997-ലാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ​ക്കാ‍​യി തു​റ​ന്നു കൊ​ടു​ത്ത​ത്.

പി​ന്നീ​ട് പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​ക​യാ​യി​രു​ന്നു. ഒ​രു കോ​ടി 55 ല​ക്ഷം രൂ​പ​ ചെ​ല​വി​ലാ​ണ് 50 മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​ന്ന​ര​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള പൂ​ൾ പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.