മാ​ർ​ച്ച് ന​ട​ത്തും
Saturday, July 31, 2021 10:11 PM IST
മ​ങ്കൊ​മ്പ് : ഡോ​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൈ​ന​ക​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​നു രാ​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. കൈ​ന​ക​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.
സി​പി​എം നേ​തൃ​ത്വ​വും പോ​ലീ​സും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് പ്ര​സി​ഡ​ന്‍റി​നെ​യും എ​ൽ​സി സെ​ക്ര​ട്ട​റി​യെ​യും അ​റ​സ്റ്റു ചെ​യ്യാ​തെ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി. ​ലോ​ന​പ്പ​ൻ, സ​ന്തോ​ഷ് പ​ട്ട​ണം, നോ​ബി​ൻ പി. ​ജോ​ൺ, ജോ​ഷി ചി​റ​യി​ൽ, രാ​ജേ​ഷ് ക​ള​ത്തി​ൽ, ശ​ശി​ധ​ര​ൻ കൊ​ളു​ത്താ​ടി, ടി.​പി. രാ​ജു , സി​ബി​ച്ച​ൻ കാ​ളാ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു