വി​ല സെ​ഞ്ച്വ​റി ക​ട​ന്ന​തോ​ടെ പെ​ട്രോ​ൾ മോ​ഷ​ണ​ം പ​തി​വാ​കു​ന്നു
Saturday, July 31, 2021 10:11 PM IST
അ​മ്പ​ല​പ്പു​ഴ: പെ​ട്രോ​ളി​ന് വി​ല സെ​ഞ്ച്വ​റി ക​ട​ന്ന​തോ​ടെ പെ​ട്രോ​ൾ മോ​ഷ​ണ​വും പ​തി​വാ​കു​ന്നു. കോ​വി​ഡ് മൂ​ലം ഉ​പ​ജീ​വ​ന​വും ന​ഷ്ട​പ്പെട്ട് പെ​ട്രോ​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ചി​ല​ർ സ്വ​ന്തം വാ​ഹ​ന​ത്തി​ലൊ​ഴി​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു പെ​ട്രോ​ൾ ക​വ​ർ​ന്നു തു​ട​ങ്ങി​യ​ത്. കു​റ​വ​ൻ​തോ​ട് കി​ഴ​ക്ക് ചെ​ട്ടി​പ്പാ​ടം പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പെ​ട്രോ​ൾ ക​വ​ർ​ന്നു. വീ​ടി​നു മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലും പെ​ട്രോ​ൾ മോ​ഷ​ണം പോ​കു​ന്ന​ത്. പെ​ട്രോ​ൾ മോ​ഷ​ണം പോ​യ​ത​റി​യാ​തെ രാ​വി​ലെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്കും ജോ​ലി​ക്ക ു പോ​കു​ന്ന​വ​രി​ൽ പ​ല​രും വ​ഴി​യി​ൽ കി​ട​ക്കു​ക​യാ​ണ്. പെ​ട്രോ​ൾ വി​ല ഇ​നി​യു​മു​യ​ർ​ന്നാ​ൽ ഈ ​രീ​തി​യി​ൽ മോ​ഷ​ണ​വും വ്യാ​പ​ക​മാ​കാ​നാ​ണ് സാ​ധ്യ​ത. പെ​ട്രോ​ൾ ന​ഷ്ട​പ്പെ​ട്ട വാ​ഹ​ന ഉ​ട​മ​ക​ളി​ൽ ചി​ല​ർ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.