കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ക്കുമെന്ന് ജി​ല്ല ക​ള​ക്ട​ര്‍
Thursday, July 29, 2021 10:20 PM IST
ആ​ല​പ്പു​ഴ: കു​ട്ടി​ക​ള്‍​ക്ക് ‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണ്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​ഞ്ഞു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന പ​ട്ടി​ക​ജാ​തി വി​ക​സ​ന ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ണ്ണാ​യി​ര​ത്തി​ല​ധി​കം അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്കു പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പും മ​റ്റും വി​വി​ധ രീ​തി​യി​ല്‍ ഇ​തി​നോ​ട​കം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലും ബ​ണ്ടി​ന് സ​മീ​പ​വും താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രു​ടെ പു​ര​യി​ട​ങ്ങ​ള്‍ കോ​ര്‍​പ​സ് ഫ​ണ്ട് പ​രി​ധി​യി​ൽ പെ​ടു​ത്തി വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ വി. ​കെ. വേ​ണു​ഗോ​പാ​ല്‍, ഡി. ​ല​ക്ഷ്മ​ണ​ന്‍, ഇ. ​എ​സ് ശ​ശി​കു​മാ​ര്‍, ലീ​ഡ് ബാ​ങ്ക് ജി​ല്ല മാ​നേ​ജ​ര്‍ എ. ​എ. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.