തൊ​ഴി​ലു​റ​പ്പി​ലൂ​ടെ 12 ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Wednesday, July 28, 2021 10:03 PM IST
ആ​ല​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നേ​ട്ടം കൊ​യ്തു ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം ഫ​ല​വൃ​ക്ഷ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം നേ​ടി​യ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ഴ്‌​സ​റി​യി​ൽ ത​യാ​റാ​ക്കു​ക​യും ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ കാ​ർ​ഷി​ക ഗ്രൂ​പ്പു​ക​ൾ വ​ഴി മാ​റ്റി ന​ടു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തു. മൂ​ന്നു​വ​ർ​ഷ​ത്തെ പ​രി​പാ​ല​ന കാ​ല​യ​ള​വാ​ണ് തൊ​ഴി​ലു​റ​പ്പി​ലൂ​ടെ ന​ൽ​കു​ന്ന​ത്. പ​രി​പാ​ല​ന കാ​ല​യ​ള​വ് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫ​ല വൃ​ക്ഷ തൈ​ക​ളു​ടെ തോ​ട്ടം ത​ന്നെ തൊ​ഴി​ലു​റ​പ്പു​കാ​ർ​ക്കു സൃ​ഷ്ടി​ക്കാ​നാ​യി.
അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 780 ഫ​ല​വൃ​ക്ഷ തോ​ട്ട​ങ്ങ​ളാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ക​രു​ത്തി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച​ത്. പേ​ര, ആ​ത്ത, ചാ​മ്പ, മാ​ത​ളം, ക​റി വേ​പ്പി​ല തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​പാ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ വേ​പ്പി​ല തോ​ട്ട​ങ്ങ​ളാ​ണ് ഏ​റെ​യും. തൈ​ക​ൾ ഏ​താ​ണ്ട് വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​യി. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പു​തു​ക്കു​ള​ങ്ങ​ര​യി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് അ​വി​ടു​ത്തെ പേ​ര​ത്തോ​ട്ടം. പ​ത്തു പേ​ര​ട​ങ്ങു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​രി​പാ​ലി​ച്ചു വ​ന്ന പേ​ര​ത്തോ​ട്ടം പൂ​ക്ക​ളും കാ​യ്ക​ളും വ​ന്നു തു​ട​ങ്ങി. പേ​ര​യു​ടെ പ​രി​പാ​ല​നം മൂ​ന്നു​മാ​സം കൊ​ണ്ട് അ​വ​സാ​നി​ക്കും.
തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ പേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല വൃ​ക്ഷ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​വും പ​രി​ച​ര​ണ​വും പ്രാ​ധാ​ന്യ​ത്തോ​ടെ നോ​ക്കി​യാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ഷം ക​ല​ർ​ന്ന ഫ​ല​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ പ​റ​ഞ്ഞു. ശ​രാ​ശ​രി 150 ഗ്രൂ​പ്പു​ക​ൾ വീ​തം ഒ​രു പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലോ​ടു​കൂ​ടി പേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​ശാ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.