ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​രി
Tuesday, July 27, 2021 10:00 PM IST
മാ​ന്നാ​ർ: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​രി സൈ​ന ഷ​ഫീ​ർ. പൊ​തു​വി​ജ്ഞാ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തിയാണ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടംനേ​ടിയത്. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ (ന​ന്പ​ര വ​ട​ക്കേ​തി​ൽ) ഷ​ഫീ​ർ സു​ലൈ​മാ​ൻ- ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് ര​ണ്ട​ര വ​യ​സു​കാ​രി സൈ​ന ഷ​ഫീ​ർ. പൊ​തുവി​ജ്ഞാന​ത്തി​ലു​ള്ള സൈ​ന​യു​ടെ താ​ത്പ​ര്യ​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​നു പി​ന്നി​ൽ. ഇ​ന്ത്യ​യെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെയുംകു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ ഉ​ത്ത​രം ന​ൽ​കി​യാ​ണ് പൊ​തു വി​ജ്ഞാ​ന​ത്തി​ൽ ഈ ​കൊ​ച്ചു​മി​ടു​ക്കി മി​ക​വു കാ​ട്ടി​യ​ത്.
കേ​ര​ള​ത്തി​ലെ പ​തി​നാ​ല് ജി​ല്ല​ക​ളെക്കു​റി​ച്ചു​ള്ള അ​റി​വ്, ദേ​ശി​യഗാ​ന ആ​ലാ​പ​നം, കാ​ർ​ട്ടൂ​ണ്‍ ക​ഥ​പാ​ത്ര​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ്, വി​പ​രീ​തപ​ദ​ങ്ങ​ൾ, മ​ഴ​വി​ല്ല് നി​റ​ങ്ങ​ൾ എ​ന്നി​വ ആ​യി​രു​ന്നു യോ​ഗ്യ​ത റൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സൈ​ന​യു​ടെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ എം​ബി​എ ബി​രു​ദ​ധാ​രി​ണി​യാ​യ മാ​താ​വ് ഹ​സീ​ന ഓ​രോ ദി​വ​സ​വും പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന അ​റി​വു​ക​ൾ വ​ള​രെ വേ​ഗം ഈ ​ര​ണ്ട​ര വ​യ​സു​കാ​രി ഹൃ​ദി​സ്ഥ​മാ​ക്കും. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പി​താ​വ് ഷ​ഫീ​ർ വേ​ണ്ട പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്.