തീ​ര​ത്ത് പൂ​ർ​ണ​മാ​യും പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, July 27, 2021 10:00 PM IST
അ​ന്പ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ​ത്ത് പൂ​ർ​ണമാ​യും പു​ലി​മു​ട്ടു​ക​ൾ നി​ർ​മിക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പു​ന​ൽ​കി. പു​ലി​മു​ട്ട് നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്. സ​ലാം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പു​ന്ന​പ്ര തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ക്കാ​ഴം മു​ത​ൽ പു​ന്ന​പ്ര വ​രെ​യു​ള്ള തീ​ര​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ പ്ര​വൃത്തി​ക​ൾ നടന്നുവരുന്നുണ്ട്. ഇ​തിന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി​യി​ൽനി​ന്ന് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ എ​സ്പി​വി​യാ​യ​ കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെന്‍റ് കോ​ർ​പ​റേ​ഷ​ൻ (കെ​ഐ​ഡി​സി) മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന കോ​മ​ന മു​ത​ൽ കാ​ക്കാ​ഴം വ​രെ​യും വ​ള​ഞ്ഞ​വ​ഴി മു​ത​ൽ പു​ന്ന​പ്ര ഫി​ഷിംഗ് ഹാ​ർ​ബ​ർ വ​രെ​യും കി​ഫ്ബി ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി 3.24 കി​ലോ​മീ​റ്റ​റി​ൽ 51.30 കോ​ടി രൂ​പ ചെ​ല​വി​ൽ 30 പു​ലി​മു​ട്ടു​ക​ളു​ടെ​യും 305 മീ​റ്റ​ർ നീ​ള​ത്തി​ൽ ക​ട​ൽ​ഭി​ത്തി​യു​ടെ​യും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ക​ല്ലു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ​ത്തി​നു പ​ക​രം താ​ഴെ ക​ല്ലു​ക​ളും മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ടെ​ട്രാ​പോ​ഡു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. 2022 മേ​യ് മാ​സ​ത്തോ​ടെ ഇ​തു പൂ​ർ​ത്തി​യാ​കും.
ഐ​ഐ​ടി ത​ന്നെ പ​ഠ​നം ന​ട​ത്തി രൂ​പ​ക​ല്പ​ന ചെ​യ്ത കാ​ക്കാ​ഴം മു​ത​ൽ വ​ള​ഞ്ഞ​വ​ഴി വ​രെ​യു​ള്ള തീ​ര​ത്ത് 2.20 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 11 പു​ലി​മു​ട്ടു​ക​ൾ​ക്കാ​യി 43.03 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ണ്ട്. കോ​മ​ന മു​ത​ൽ പു​ന്ന​പ്ര ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റർ വ​രെ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 5.5 കി​ലോ​മീ​റ്റ​ർ നീ​ളം കെ​ഐ​ഡി​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു.
തോ​ട്ട​പ്പ​ള്ളി മാ​ത്തേ​രി മു​ത​ൽ പു​റ​ക്കാ​ട് വ​രെ​യു​ള്ള മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തും പു​ന്ന​പ്ര മു​ത​ൽ ആ​ല​പ്പു​ഴ വി​ജ​യ്പാ​ർ​ക്ക് വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തും പു​ലി​മു​ട്ടോ​ടു കൂ​ടി​യ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ഇ​വി​ടെ മു​ൻ​ഗ​ണ​ന ന​ൽ​കി പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.