വെ​ണ്മ​ണി​യി​ൽ വ്യാ​പ​ക കൈ​യ​റ്റം: നി​ല​വും പു​റ​മ്പോ​ക്കും മ​ണ്ണ​ടി​ച്ച് നി​ക​ത്തി​യെ​ന്ന് പ​രാ​തി
Sunday, July 25, 2021 10:18 PM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തി​ൽ 15-ാം വാ​ർ​ഡി​ൽ വെ​ണ്മ​ണി താ​ഴം ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​നോ​ടു ചേ​ർ​ന്ന നി​ല​വും പു​റ​മ്പോ​ക്കു​മാ​ണ് മ​ണ്ണ​ടി​ച്ചു നി​ക​ത്തി​യെ​ന്ന് പ​രാ​തി. വെ​ണ്മ​ണി കോ​ടു​ക​ള​ഞ്ഞി റോ​ഡി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്താ​യി ബ്ലോ​ക്ക് -15ൽ ​റീ​സ​ർ​വേ 114 ൽ ​ര​ണ്ടി​ൽ​പ്പെ​ട്ട പു​റ​മ്പോ​ക്കും, 115 ൽ 2 ​ൽ ര​ണ്ടും ഉ​ൾ​പ്പെ​ട്ട നി​ല​വു​മാ​ണ് നി​ക​ത്തി​യ​ത്. ഡാ​റ്റാ ബാ​ങ്കി​ൽ പെ​ട്ട നി​ലം നി​ക​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നി​രി​ക്കെ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ഇ​വി​ടെ നി​ക​ത്ത​ലും കൈ​യേ​റ്റ​വും ന​ട​ക്കു​ന്ന​ത്‌. കൊ​റോ​ണ​യ്ക്കൊ​പ്പം ലോ​ക്ക് ഡൗ​ണി​ന്‍റെ​യും മ​റ​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രു​ടെ ഒ​ത്താ​ശ​യോ​ടും കൂ​ടി അ​ധി​കൃ​ത​രു​ടെ ക​ണ്ണ​ട​പ്പി​ച്ചാ​ണ് ഇ​വി​ടെ മ​ണ്ണ​ടി​ക്ക​ൽ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി സ്വ​ന്തം​ഭൂ​മി മ​ണ്ണ​ടി​ച്ച് നി​ക​ത്തി​ത്തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഈ ​ഭാ​ഗം 10 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ മ​തി​ൽ കെ​ട്ടി​യ ശേ​ഷം ക​പ്പ കൃ​ഷി ന​ട​ത്തി​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി വീ​ണ്ടും ഇ​വി​ടെ മ​ണ്ണ​ടി​ക്ക​ൽ സ​ജീ​വ​മാ​യി. പു​ര​യി​ട​ത്തി​നോ​ടു ചേ​ർ​ന്നു​കി​ട​ന്ന നി​ല​വും ഇ​പ്പോ​ൾ മ​ണ്ണ​ടി​ച്ച് നി​ക​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ഉ​യ​ര​മു​ള്ള മ​തി​ൽ കെ​ട്ട് കാ​ര​ണം ആ​രും ത​ന്നെ ഇ​വി​ടം ശ്ര​ദ്ധി​ക്കാ​റി​ല്ല. സ്വ​കാ​ര്യ ഭൂ​മി​യ​ട​ക്കം ഏ​ക​ദേ​ശം 80 സെ​ന്‍റോ​ളം ഇ​തു​വ​രെ നി​ക​ത്തി​ക്ക​ഴി​ഞ്ഞു. മു​ന്പ് സ്റ്റേ​യി​ൽ കി​ട​ന്നി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്.

അ​തു​വ​ഴി ഒ​ഴു​കി​യി​രു​ന്ന അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ കൈ​വ​ഴി​തോ​ടി​ന്‍റെ (പ​ഴ​യ വ​ര​ട്ടാ​ർ ) ഏ​താ​നും ഭാ​ഗ​വും വ​ൻ​മ​തി​ൽ കെ​ട്ടി കൈ​യേ​റി. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഇ​ല്ല​ത്തു​മേ​പ്രം താ​ഴെ തെ​ക്കു​വ​ശ​ത്തു​കൂ​ടി ഒ​ഴു​കി ഉ​ളി​യ​ന്ത​റ കി​ഴ​ക്ക് പ​ല്ലോ​ന്നി ചാ​ലി​ൽ അ​വ​സാ​നി​ക്കു​ന്ന തോ​ടാ​ണി​ത്. സ​മൃ​ദ്ധ​മാ​യി നീ​രൊ​ഴു​ക്കു​ണ്ടാ​യി​രു​ന്ന തോ​ടി​ന്‍റെ ഏ​താ​നും ചി​ല അ​വ​ശേ​ഷി​പ്പു​ക​ൾ മാ​ത്ര​മാ​ണി​പ്പോ​ൾ ഉ​ള്ള​ത്.