തോ​ട്ട​പ്പ​ള്ളി​യി​ലെ ലാ​ത്തി​ച്ചാ​ർ​ജ്: ധീ​വ​ര​സ​ഭ മാ​ർ​ച്ച് ന​ട​ത്തി
Saturday, July 24, 2021 10:02 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ധീ​വ​ര​സ​ഭ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ വെ​ളി​യി​ല്‍​കാ​വ് ധീ​വ​ര​സ​ഭ ക​ര​യോ​ഗ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ധീ​വ​ര​സ​ഭ ത​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ സ്ത്രീ​ക​ള​ട​ക്കം 50 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ സിഐ ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ​ഘം ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ധീ​വ​ര​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ബി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രി​മ​ണ​ല്‍ ക​മ്പ​നി​ക്കാ​രി​ല്‍നി​ന്നും പ​ണം വാ​ങ്ങി​യ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ഒ​ത്തു​ക​ളി​യാ​ണ് ലാ​ത്തി​ച്ചാ​ർ​ജി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ധീ​വ​ര​സ​ഭ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​തീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജി​മോ​ന്‍, ട്ര​ഷ​റ​ര്‍ അ​ഖി​ലാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.