യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി ഗി​രീ​ഷ് ഫി​സി​ക്സ്‌
Saturday, July 24, 2021 9:59 PM IST
മാ​ന്നാ​ർ: യൂ​ട്യൂ​ബി​ൽ ഒ​രുല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്‌ക്രൈ​ബേ​ഴ്സ് വേ​ഗ​ത്തി​ൽ പി​ന്നീ​ടു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​ധ്യാ​പ​ക​നാ​യി ഗി​രീ​ഷ് ഗോ​പി​നാ​ഥ് മാ​റി. കോ​വി​ഡ് കാ​ല​ത്ത് അ​ധ്യ​യ​നദി​ന​ങ്ങ​ൾ നഷ്ടപ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ന്‍റെ അ​ധ്യാ​പ​ന വി​ഷ​യ​മാ​യ ഫി​സി​ക്സ് യൂ ​ട്യൂ​ബി​ലൂ​ടെ സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ ഈ 37 ​കാ​ര​ൻ.
ക്ലാ​സ് മു​റി​ക​ളു​ടെ പ​രി​മി​ത​മാ​യ ലോ​ക​ത്തി​ൽനി​ന്നും ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ വി​ശാ​ല​ത​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ വ​ഴികാ​ട്ടു​ക എ​ന്ന ആ​ശ​യ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ യൂ​ട്യൂ​ബ് ക്ലാ​സി​ലേ​ക്കു ന​യി​ച്ച​ത്. 2020-2021 കാ​ല​യ​ള​വി​ൽ അ​ധ്യ​യ​നവ​ർ​ഷം പൂ​ർ​ണ​മാ​യി ന​ഷ്ടപ്പെ​ട്ട പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഫി​സി​ക്സ്‌ ക്ലാ​സു​ക​ളും മ​റ്റും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി എടുക്കുക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ് വ​ൺ ഇ​പ്രൂ​വ്മെ​ന്‍റ് സ​മ​യ​ത്ത് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് അ​ദ്ദേ​ഹം യൂ​ട്യൂ​ബി​ലൂ​ടെ ക്ലാ​സ് ന​ൽ​കി​യ​ത്. യൂ​ട്യൂ​ബി​ൽ ഒ​രുല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബേ​ഴ്സ് നേ​ടി​യ​തി​ന്‍റെ മി​ക​വി​ൽ, യൂ​ട്യൂ​ബ് ത​ന്നെ സി​ൽ​വ​ർ പ്ലേ ​ബാ​റ്റ​ൺ ന​ൽ​കി. 18 വ​ർ​ഷ​മാ​യി മാ​വേ​ലി​ക്ക​ര, മാ​ന്നാ​ർ, പ​രു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും എ​ൻ​ട്ര​ൻ​സ് സെ​ന്‍റ​റും ന​ട​ത്തി വ​രി​ക​യാ​ണ് ഈ ​യു​വ അ​ധ്യാ​പ​ക​ൻ.