ജി. സു​ധാ​ക​ര​നും എ​ച്ച്. സ​ലാ​മും ഹാ​ജ​രാ​യി
Saturday, July 24, 2021 9:59 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളും പ​രാ​തി​ക​ളും അ​ന്വേ​ഷി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ തെ​ളി​വെ​ടു​പ്പ് ആ​ര​ഭി​ച്ചു. മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നും എ​ച്ച്. സ​ലാം എം​എ​ൽ​എ​യും ക​മ്മീ​ഷ​നം​ഗ​ങ്ങ​ളും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളു​മാ​യ എ​ള​മ​രം ക​രീം, കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി വി​വ​ര​ങ്ങ​ൾ ന​ല്കി. മു​ൻ മ​ന്ത്രി സു​ധാ​ക​ര​ൻ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച​തെ​ന്ന് അ​റി​യു​ന്നു. തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രും.

അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും യോ​ഗ​ങ്ങ​ളു​ടെ മി​നി​ട്സ്, സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും ജി​ല്ലാ ക​മ്മി​റ്റി​ക്കും നേ​താ​ക്ക​ൾ​ക്കും അ​യ​ച്ച പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ൾ​പ്പെടെ​യു​ള്ള നേ​താ​ക്ക​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ ന​ട​ന്ന പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ൾ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾ.