മാ​തൃ​-പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 23, 2021 10:29 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റിയോ​സ് ഇ​ട​വ​ക​ യൂ​ണി​റ്റി​ന്‍റെ മാ​തൃ​-​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​നവ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്നു​ ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​കാ​രി ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തി​യ പ്ര​വ​ർ​ത്ത​നവ​ർ​ഷം മാ​ർ​ഗ​രേ​ഖ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി പി. ​വേ​ലി​ക്കെ​ട്ടി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജു മാ​ത്യു​വി​നും ജി​ജി മാ​ത്യു​വി​നും ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ൾ​ക്കു ഫൊ​റോ​നാ അനി​മേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ തെ​രേ​സ് സി​എം​സി പ്ര​തി​ജ്ഞാവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. മെ​ഡി​ക്ക​ൽ കി​റ്റി​ന്‍റെ വി​ത​ര​ണം മാ​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡന്‍റ് നി​ഷ ലെ​സ്‌ലി സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ എ​സ്എ​ബി​എ​സി​ന് ന​ൽ​കും.
സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​വി​പി​ൻ വ​ള്ള​വ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബേ​ബി പാ​റ​ക്കാ​ട​ൻ, ആ​നി വ​ർ​ഗീ​സ്, ഷീ​ബ കു​ഞ്ഞ​ച്ച​ൻ, അ​ന്ന​മ്മ തോ​മ​സ്, റാ​ണി രാ​ജീ​വ്, പി.​റ്റി. കു​രു​വി​ള എ​ന്നി​വ​ർ പ്രസംഗിക്കും.