ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം
Friday, July 23, 2021 10:29 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ രോ​ഗം തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്ക​ണ​മെ​ന്നും രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സാ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തു പോ​ലെ പ്ര​ധാ​ന​മാ​ണ് വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​തും. ഇ​ത് രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​കും. കോ​വി​ഡ് രോ​ഗം തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ രോ​ഗി അ​റി​യാ​തെ മ​റ്റ് ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന് ഇ​ട​യാ​കും. ഗു​രു​ത​ര​മാ​യ കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നുമി​ട​യു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കു​ക​യും ചെ​യ്യ​ണം.