ജി​ല്ല​യി​ലെ ആ​ദ്യ സ​ന്പൂ​ർ​ണ സു​ര​ക്ഷി​ത ഗ്രാ​മ​മാ​യി പെ​രു​ന്പ​ളം
Friday, July 23, 2021 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​നെ ജി​ല്ല​യി​ലെ ആ​ദ്യ സ​ന്പൂ​ർ​ണ സു​ര​ക്ഷി​ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷ ഭീ​മ യോ​ജ​ന (പി​എം​എ​സ്ബി​വൈ) അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. 18 മു​ത​ൽ 70 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ​വ​രു​ടെ പ്രീ​മി​യം തു​ക എ​സ്ബിഐയാ​ണ് അ​ട​ച്ച​ത്. സ​മ​ഗ്ര ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു പെ​രു​ന്പ​ള​ത്തെ മാ​തൃ​കാ ഗ്രാ​മ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ബാ​ർ​ഡും ലീ​ഡ് ബാ​ങ്കും ചേ​ർ​ന്ന് സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. പെ​രു​ന്പ​ള​ത്തെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​രി​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ദ്യ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് ബാ​ങ്ക് അക്കൗ​ണ്ട് ഉ​ട​മ​ക​ളെ​യെ​ല്ലാം അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​വി. ആ​ശ​യ്ക്ക് സാ​ക്ഷ്യ​പ​ത്രം കൈ​മാ​റി. എ​സ്ബി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ര​വി​ന്ദ് ഗു​പ്ത, എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ.എ. ജൂ​ഡ് ജ​രാ​ർ​ദ്, ന​ബാ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ ടി.​കെ. പ്രേം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ചേ​ര്‍​ത്ത​ല: ഡി​വൈ​എ​ഫ്ഐ കു​റു​പ്പം​കു​ള​ങ്ങ​ര മേ​ഖ​ല​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​സു​രേ​ഷ്, ടി.​എം. മ​ഹാ​ദേ​വ​ൻ, എ​ൻ.​എം. സു​മേ​ഷ്, ആ​ർ. അ​ശ്വി​ന്‍, രാ​ജ​ഗോ​പാ​ല്‍, ഒ.​പി. അ​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.