വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, July 23, 2021 10:27 PM IST
മാ​ന്നാ​ർ: വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും വ​ടി​വാ​ളു​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ചു വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ മ​ഞ്ഞ​ള്ളൂ​ർ വാ​ഴ​ക്കു​ളം മ​ല​മേ​ൽ വീ​ട്ടി​ൽ ബി​ജു(47), എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങി​ലി​പ്പു​റം മ​ല​മേ​ൽ വീ​ട്ടി​ൽ വി​ഷ്ണു​ദാ​സ് (32), എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങി​ലി​പ്പു​റം മ​ല​മേ​ൽ വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ (44), അ​ന്പ​ല​പ്പു​ഴ കോ​മ​ള​പു​രം വ​ലി​യ​ക​ല​വൂ​ർ ശ്രീ​സ​ദ​ന​ത്തി​ൽ സൂ​ര​ജ് (32), അ​ന്പ​ല​പ്പു​ഴ കോ​മ​ള​പു​രം വ​ലി​യ​ക​ല​വൂ​ർ തോ​പ്പി​ൽ വീ​ട്ടി​ൽ വി​ശാ​ഖ് (29) എ​ന്നി​വ​രാ​ണ് മാ​ന്നാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തി​ന് പെ​രി​ങ്ങി​ലി​പ്പു​റം വ​ട​ക്കേ​പാ​പ്പാ​ടി​യി​ൽ വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ മ​ക​ൻ അ​നീ​ഷി​നെ​യാ​ണ് ത​ല​ക്കു വെ​ട്ടി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബ​ന്ധു​ക്ക​ളാ​യ പ്ര​തി​ക​ളു​ടെ വീ​ട്ടു​കാ​രും പ​രി​ക്കു​പ​റ്റി​യ അ​നീ​ഷി​ന്‍റെ വീ​ട്ടു​കാ​രും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന വ​ഴി​ത്ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട​താ​ണ് വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണ​മാ​യ​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ വി​വ​രം ല​ഭി​ച്ച പോ​ലീ​സ് വേ​ഗ​ത്തി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തു​ക​യും ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളു​ടെ വാ​ഹ​നം പി​ന്തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​ന്നാം​പ്ര​തി ബി​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജു ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​നീ​ഷ്, ബി​ജു​വി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.