വീ​ടു​ക​യ​റി അ​ക്ര​മം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, July 21, 2021 10:12 PM IST
മാ​ന്നാ​ർ: വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ര​കാ​യു​ധം വീ​ശി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള​വ​രെ അ​സ​ഭ്യം വി​ളി​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് അ​മ്മു നി​വാ​സി​ൽ പ്ര​ണ​വ് (26), കാ​യം​കു​ളം പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം വ​ട​ക്കേയ​റ്റ​ത്തു വീ​ട്ടി​ൽ സി​ദ്ദി​ഖ് താ​ഹ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മം​ഗ​ല​ത്ത് മ​ഠ​ത്തി​ൽ കി​ഴ​ക്കേതി​ൽ വീ​ട്ടി​ൽ രാ​ജ​ൻ മ​ക​ൻ വി​ഷ്ണു​രാ​ജ്, പ്ര​ണ​വി​ന്‍റെ കൈ​യി​ൽ നി​ന്നു വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റി​ന്‍റെ ബാ​ക്കി പ​ണ​മാ​യ 15000 രൂ​പ കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഈ ​കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ കാ​ര​ണം.
വി​ഷ്ണു​രാ​ജി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രേ ആ​യു​ധ നി​യ​മ​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​വും അ​നു​സ​രി​ച്ചു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ പേ​രി​ൽ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഒ​ന്നാം പ്ര​തി പ്ര​ണ​വ് ക​ഞ്ചാ​വ് വി​ൽ​പ​ന, അ​ടി​പി​ടി, വ​ധ​ശ്ര​മം മു​ത​ലാ​യ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.
മാ​ന്നാ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നു​മോ​ൻ, സീ​നി​യ​ർ സി​പി​ഒ ബി​ന്ദു, സി​പി​ഒ​മാ​രാ​യ സി​ദ്ദി​ഖ് ഉ​ൾ അ​ക്ബ​ർ, സാ​ജി​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഗു​ണ്ടാ​യി​സ​വും അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഡി​വൈ​എ​സ്പി ഡോ. ​ആ​ർ. ജോ​സ് പ​റ​ഞ്ഞു.