ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി
Thursday, June 24, 2021 10:17 PM IST
ചേ​ര്‍​ത്ത​ല: ദീ​പി​ക ബാ​ല​സ​ഖ്യം മു​ട്ട​ത്തി​പ്പ​റ​മ്പ് ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ടോ​മി മാ​ളി​യേ​ക്ക​ൽ, പോ​ള്‍ മാ​ളി​യേ​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം പി.​രാ​ഹു​ൽ, ശാ​ഖ ഡ​യ​റ​ക്ട​ര്‍ ഉ​ല​ഹ​ന്നാ​ന്‍ റ്റി. ​പാ​ട്ടു​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ അ​ന​ർ​ഹ​മാ​യി
കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി

ആ​ല​പ്പു​ഴ: മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്നു. ജി​ല്ല​യി​ൽ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ 30ന് ​മു​ൻ​പാ​യി പി​ഴ കൂ​ടാ​ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ട​താ​ണ്. 30ന് ​ശേ​ഷം അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ-​അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ, ആ​ദാ​യ​നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ, സ്വ​ന്ത​മാ​യി 1000 ച​തു​ര​ശ്ര അ​ടി​ക്കു മേ​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ട്-​ഫ്ലാ​റ്റ് ഉ​ള്ള​വ​ർ, നാ​ലു​ച​ക്ര വാ​ഹ​നം ഉ​ള്ള​വ​ർ (ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗം ആ​യ ടാ​ക്‌​സി ഒ​ഴി​കെ), സ്വ​ന്ത​മാ​യി ഒ​രു ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ ഭൂ​മി ഉ​ള്ള​വ​ർ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ ഒ​ഴി​കെ), കു​ടും​ബ​ത്തി​ലെ ആ​ർ​ക്കെ​ങ്കി​ലും വി​ദേ​ശ​ജോ​ലി​യി​ൽ നി​ന്നോ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​യി​ൽ​നി​ന്നോ 25,000 രൂ​പ​യി​ല​ധി​കം പ്ര​തി​മാ​സ വ​രു​മാ​നം ഉ​ള്ള​വ​രാ​ണ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0477 2251674.