ലോ​റി കാ​റി​ലി​ടി​ച്ച് സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു പ​രി​ക്ക്
Thursday, June 24, 2021 10:13 PM IST
ഹ​രി​പ്പാ​ട്: കാ​റി​നു പി​റ​കി​ൽ ലോ​റി ഇ​ടി​ച്ചു കാ​ർ യാ​ത്രി​ക​നാ​യ കാ​ർ​ത്തി​ക​പ്പ​ള്ളി സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ള്ളി​ക്കു​ന്നം ശൂ​ര​നാ​ട് ശ്രീ​കു​മാ​റി (52)നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ള്ളി​കു​ന്ന​ത്തുനി​ന്നും ഹ​രി​പ്പാ​ട് ഓ​ഫീ​സി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ എ​ൻടിപിസി ​ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഉ​ട​ൻ​ത​ന്നെ ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.