മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്‌ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ ഒ​ഴി​വ്
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: കാ​വാ​ലം ഗ​വ​ൺ​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ളി​ൽ മെ​ക്കാ​നി​ക്ക​ൽ വ​ർക്‌ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​ടെ താ​ത്കാലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​ന ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് എ​ഴു​ത്തു​പ​രീ​ക്ഷ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഉ​ണ്ടാ​യി​രി​ക്കും. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ, ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും സ​ഹി​തം ജൂ​ലൈ ര​ണ്ടി​ന് പ​ക​ൽ 11ന് ​സ്‌​കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
കൂടാതെ മ​ല​യാ​ളം, ഗ​ണി​തം എ​ന്നി​വ​യി​ലേ​ക്കും താ​ത്കാലി​ക ഒ​ഴി​വി​ൽ ദി​വ​സ വേ​ത​ന ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഉ​ണ്ടാ​യി​രി​ക്കും. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള (ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി.​എ​ഡ് - കെ. ​ടെ​റ്റ് അ​ധി​ക യോ​ഗ്യ​ത) ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും സ​ഹി​തം ജൂ​ലൈ ഒ​ന്നി​ന് 11ന് ​ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.